
ശ്രീ . വി.ഡി . സതീശൻ
ബഹു. മുഖ്യമന്ത്രി
ശ്രീ. മോൻസ് ജോസഫ്
ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി
ശ്രീ. ബിശ്വനാഥ് സിൻഹ ഐ.എ.എസ്.
അഡീഷണൽ ചീഫ് സെക്രട്ടറി, ഭവന വകുപ്പ്
ശ്രീ. അലക്സ് വർഗീസ് ഐ.എ.എസ്
കമ്മീഷണർ
ഭവന വകുപ്പ് (സാങ്കേതിക വിഭാഗം)
ഞങ്ങളെ കുറിച്ച്
സംസ്ഥാനത്തെ എല്ലാ ഭവന നിർമ്മാണ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള സംസ്ഥാനതല സാങ്കേതിക സെല്ലായും ഏകോപന വകുപ്പായും ഭവന (സാങ്കേതിക സെൽ) വകുപ്പ് പ്രവർത്തിക്കുന്നു. ഭവന നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളിൽ സാങ്കേതിക മികവ് കൈവരിക്കുക, ആസൂത്രണം, ഏകോപനം എന്നിവ ലക്ഷ്യമിട്ട് 1980 ൽ കേരള സർക്കാർ ഈ വകുപ്പ് രൂപീകരിച്ചു.
പാർപ്പിട നയങ്ങളുടെയും പരിപാടികളുടെയും അവലോകനം, ഭവന പദ്ധതികൾക്കും പരിപാടികൾക്കുമുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങളുടെയും സ്ഥിതിവിവര കണക്കുകളുടെയും ശേഖരണം, പാർപ്പിട മാനദണ്ഡങ്ങൾ ശുപാർശ ചെയ്യുന്നതിനുള്ള ഭവന സർവേകളുടെ ഏകോപനം, പാർപ്പിട മേഖലയിലെ ഉയർന്നുവരുന്ന ആവശ്യങ്ങളും സാങ്കേതിക വിദ്യകളും കൈകാര്യം ചെയ്യുന്നതിനുള്ള സഹായം നൽകുക എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ.



